25.6 C
Kottayam
Thursday, June 4, 2026

പതിനാല് വയസുകാരിയായ പെൺകുട്ടിയ്‌ക്ക് അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും അയച്ചു കൊടുത്ത യുവാവ് പിടിയിൽ

Must read

ആലപ്പുഴ: പതിനാല് വയസുകാരിയായ പെൺകുട്ടിയ്‌ക്ക് അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും അയച്ചു കൊടുത്ത യുവാവ് പിടിയിൽ. ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി അനന്ദു (23)വാണ് വാ‌ട്‌സാപ്പ് വഴി പരിചയപ്പെട്ട ശേഷം ഫോണിലൂടെ നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ലൈംഗികാതിക്രമത്തിന് ഇയാളെ അറസ്‌റ്റ് ചെയ്‌തു.

ഓൺലൈൻ പഠന ആവശ്യത്തിനായി രക്ഷിതാക്കൾ കുട്ടിയ്‌ക്ക് ഫോൺ വാങ്ങി നൽകിയിരുന്നു. പിന്നീട് പ്രതി ആരംഭിച്ച ബിടിഎസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ കുട്ടി അംഗമായി. ഗ്രൂപ്പിലൂടെ പ്രതിയുമായി ചാറ്റ് ചെയ്യുകയും പിന്നീട് പ്രതി പേർസണൽ ചാറ്റിന് കുട്ടിയെ ക്ഷണിക്കുകയും ചെയ്തു. തുടർന്ന് പ്രതി പേർസണൽ ചാറ്റിൽ അശ്ലീല വീഡിയോകൾ അയച്ചു കൊടുക്കുകയായിരുന്നു. പിന്തിരിയാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർന്നും നിർബന്ധിച്ച് ചാറ്റ് ചെയ്യിപ്പിച്ചു.നഗ്ന വീഡിയോകൾ അയച്ചു കൊടുത്തു.

പെൺകുട്ടിയുടെ വാട്സാപ്പ് പ്രതി കൈക്കലാക്കുകയും പെൺകുട്ടിയുടെ ഓൺലൈൻ ക്ലാസ്സിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ഇത് കണ്ടെത്തിയ രക്ഷിതാക്കൾ ഐജി നിശാന്തിനിയ്‌ക്കും റൂറൽ എസ് പി ദിവ്യാ ഗോപിനാഥിനും പരാതി നൽകി.തുടർന്ന് എസ്.പി ദിവ്യ ഗോപിനാഥിന്റെ മേൽ നോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയ രതീഷ് ജി എസ്, എസ്.ഐ മാരായ സതീഷ് ശേഖർ, ഷംഷാദ്, സിപിഒ മാരായ ശ്യാം കുമാർ, റിഷാദ്, വിമൽ കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week