ഭാര്യയും കുട്ടികളുമുള്ള കാര്യം മറച്ചുവെച്ചു, 15 കാരിയെ ലോഡ്ജ്മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചു: 35കാരന്‍ അറസ്റ്റില്‍

കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. 15 കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട റിയാസ് വശീകരിച്ച് ലോഡ്ജ്മുറിയില്‍ എത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കണ്ണൂരില്‍ നിന്നാണ് പ്രതിയായ റിയാസിനെ കസ്റ്റഡിയിലെടുത്തതെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് 35 വയസ്സുകാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയെങ്കിലും പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകി. ഇത് ശ്രദ്ധയില്‍ പെട്ട സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. റിയാസിനെതിരെ പെണ്‍കുട്ടി പരാതി നല്‍കി.

പെണ്‍കുട്ടിയെ ഈരാറ്റുപേട്ടയിലെ ലോഡ്ജിലെത്തി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയില്‍ എത്തിയ ഇയാള്‍ ലോഡ്ജില്‍ മുറി എടുത്തശേഷം സ്‌കൂളിനു സമീപമെത്തി കുട്ടിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. ലൈംഗികമായി ചൂഷണം ചെയ്ത ശേഷം പെണ്‍കുട്ടിയെ സ്‌കൂളിനടുത്ത് ഇറക്കി വിട്ടു. പ്രതിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News