24.9 C
Kottayam
Friday, June 5, 2026

കുതിച്ചുയർന്ന് ആർട്ടമിസ് II; 54 വർഷങ്ങൾക്കുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ചരിത്ര നിമിഷം

Must read

വാഷിങ്ടൻ : ചന്ദ്രനിലേക്കുള്ള ചരിത്ര ദൗത്യ യാത്ര ആരംഭിച്ച് ആർട്ടമിസ് II. നാലുപേരടങ്ങുന്ന സംഘവുമായാണ് ആർട്ടമിസ് II ചന്ദ്രനിലേക്ക് തിരിച്ചത്. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ.

മനുഷ്യരെ വഹിക്കുന്ന ഒരു പേടകം നീണ്ട 54 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെടുന്നത്. എന്നാൽ 10 ദിവസത്തെ ദൗത്യത്തിനിടെ സംഘാംഗങ്ങൾ ചന്ദ്രനിൽ ഇറങ്ങില്ല. പേടകത്തിന്റെ ജീവൻരക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രന് ചുറ്റും പേടകത്തിൽ അതിവേഗം കറങ്ങും. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിത, യുഎസ് പൗരനല്ലാത്ത ആദ്യ സഞ്ചാരി തുടങ്ങിയ പ്രത്യേകതകൾ ഉള്ളതാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന നാലംഗ അന്താരാഷ്ട്ര സംഘം.

32 നിലകൾ ഉള്ളതാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റ്. ഫെബ്രുവരിയിൽ ഹൈഡ്രജൻ ഇന്ധന ചോർച്ചയും ഹീലിയം പ്രഷറൈസേഷൻ ലൈൻ തടസപ്പെട്ടതും കാരണം ഉണ്ടായ സാങ്കേതിക കാലതാമസം മറികടന്നാണ് ആർട്ടമിസ് II ദൗത്യം പറന്നുയർന്നത്. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയാണ് റോക്കറ്റ് ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിച്ചത്.

ഭാവിയിലെ ചന്ദ്രനിലേക്കുള്ള യാത്രകൾക്കുള്ള നിർണായകമായ പരിശീലനമായി കണക്കാക്കപ്പെടുന്നതാണ് ഈ ദൗത്യം. ലാൻഡിങ് മിഷനേക്കാൾ ഒരു ഫ്‌ളൈബൈ മിഷനായി കണക്കാക്കപ്പെടുന്നതാണിത്. ഓറിയോൺ കാപ്‌സ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയതിനുശേഷം ചന്ദ്രനെ ലക്ഷ്യമാക്കി ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഡീപ് സ്‌പേസ് സാഹചര്യങ്ങളിൽ പേടകത്തിന്റെ നിയന്ത്രണം, ആശയവിനിമയം, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തുന്നത് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉവീണ്ടും പ്രവേശിക്കുന്നതോടെ 10 ദിവസത്തെ പറക്കൽ അവസാനിക്കും. തുടർന്ന് പസഫിക് സമുദ്രത്തിൽ പതിക്കുന്നതിന് മുമ്പ് ബഹിരാകാശ പേടകത്തിന്റെ ഹീറ്റ് ഷീൽഡിന്റെ പ്രകടനം വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തും.

- Advertisement -

1968 നും 1972 നും ഇടയിലുള്ള അപ്പോളോ കാലഘട്ടത്തിൽ പുരുഷന്മാരെ മാത്രമാണ് ചന്ദ്രനിലേക്ക് അയച്ചിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ആർട്ടെമിസ് II ടീമിൽ ക്രിസ്റ്റീന കോച്ചിന്റെ സാന്നിധ്യമുണ്ട്. 5.6 ദശലക്ഷം പേരുകളുടെ പേരുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നു എന്നതും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. നാസയുടെ 'സെൻഡ് യുവർ നെയിം ടു ദ മൂൺ' കാമ്പെയ്നിൽ പങ്കെടുത്ത 5.6 ദശലക്ഷത്തിലധികം ആളുകളുടെ പേരുകളടങ്ങിയ എസ്.ഡി കാർഡാണ് ഓറിയോൺ ബഹിരാകാശ പേടകത്തിൽ കൊണ്ടുപോകുന്നത്. ബഹിരാകാശ പര്യവേക്ഷണത്തിൽ സൊധാരണ ജനങ്ങൾക്കും പങ്കാളിത്തവും താത്പര്യവുമുള്ളതാക്കാൻ ലക്ഷ്യമിട്ടാണിത്.

- Advertisement -

ദൗത്യം ഫെബ്രുവരിയിൽ പറന്നുയരാനാണ് ആദ്യംനിശ്ചയിച്ചിരുന്നത്. എന്നാൽ ഹൈഡ്രജൻ ഇന്ധന ചോർച്ച കാരണം ദൗത്യം വൈകി. ഈ ചോർച്ച പരിഹരിച്ചെങ്കിലും പിന്നീട് ഹീലിയം പ്രഷറൈസേഷൻ ലൈൻ തടസ്സപ്പെട്ടത് കാരണം കഴിഞ്ഞ മാസം അവസാനം റോക്കറ്റ് അറ്റകുറ്റപ്പണികൾക്കായി ഹാങ്ങറിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വന്നു. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കി എല്ലാ സംവിധാനങ്ങളും കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് വിദഗ്ധർ സ്ഥിരീകരിച്ചതിന് ശേഷമാണ് SLS റോക്കറ്റ് വിക്ഷേപണ പാഡിലേക്ക് തിരിച്ചെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week