24.1 C
Kottayam
Sunday, June 7, 2026

വാച്ചൊന്നുമില്ല കുഴപ്പമുണ്ടോ?: ബിന്ദു പണിക്കരോട് മമ്മൂട്ടി; വിഡിയോ വൈറല്‍

Must read

കൊച്ചി:ദുല്‍ഖര്‍ സല്‍മാനില്‍നിന്നു പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്ന അമ്മയുടെ വിഡിയോ പങ്കുവച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി. റോഷാക്കിന്റെ വിജയാഘോഷവേളയിലാണ് ദുൽഖർ സൽമാനിൽനിന്നു ബിന്ദു പണിക്കർ സ്നേഹസമ്മാനം ഏറ്റുവാങ്ങിയത്. റോഷാക്ക് റിലീസ് ആയതുമുതൽ അമ്മയെ അഭിനന്ദനം അറിയിക്കാനായി ഒരുപാടുപേർ തന്നെ വിളിക്കുന്നുണ്ടായിരുന്നുവെന്നു കല്യാണി പറയുന്നു. പ്രേക്ഷകർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അമ്മയോടു കാണിക്കുന്ന സ്നേഹത്തിനു നന്ദിയുണ്ടെന്നും കല്യാണി കുറിച്ചു.

‍‍‘‘റോഷാക്ക് എന്ന ചിത്രം ഇറങ്ങിയതു മുതല്‍, ഒരുപാടു നാളുകള്‍ക്ക് ശേഷം അമ്മയോടു സംസാരിക്കാനും അഭിനയത്തെ അഭിനന്ദിക്കാനുമായി ഒരുപാട് പേര്‍ എത്തിയിരുന്നു. അതുകൊണ്ടാണ് ഈ പ്രത്യേക വിഡിയോ ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്. അമ്മയ്ക്ക് നല്‍കിയ സ്‌നേഹത്തിനും അഭിനന്ദനങ്ങൾക്കും എല്ലാവരോടും നന്ദി പറയുന്നു. അമ്മയെ ഓർത്ത് എനിക്ക് വളരെയധികം അഭിമാനമുണ്ട്.’’–വിഡിയോ പങ്കുവച്ചുകൊണ്ട് കല്യാണി ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.

- Advertisement -

ബിന്ദു പണിക്കര്‍ക്ക് ദുല്‍ഖര്‍ പുരസ്‌കാരം നല്‍കുമ്പോള്‍ മൈക്കുമായി മമ്മൂട്ടിയും വേദിയിലേക്കു കടന്ന് വന്നു.‘‘വാച്ചൊന്നുമില്ല കുഴപ്പമുണ്ടോ? ബിന്ദു എന്നോട് റോൾ പോലും ചോദിച്ചില്ല. പക്ഷേ ഞങ്ങൾ റോള് കൊടുത്തു. ഈ റോളിലേക്ക് പലരെയും പലരും നിർദേശിച്ചിരുന്നു. പക്ഷേ ആരും ശരിയായില്ല. അപ്പോൾ ഞാനാണു പറഞ്ഞത്, നിങ്ങൾ വേറെ ആരെയും നോക്കണ്ട, ഈ റോൾ ബിന്ദു ചെയ്തു തരുമെന്ന്. ഈ സിനിമയുടെ ഏറ്റവും വലിയൊരു ഭാഗമാണ് ബിന്ദു പണിക്കർ.

- Advertisement -

ശക്തമായ സ്ത്രീ കഥാപാത്രം എന്നൊക്കെ പറയുമ്പോൾ ഗുസ്തി പിടിക്കുന്ന ശക്തിയല്ല, കഥാപാത്രത്തിന്റെ ആത്മാവിന് ശക്തിയുള്ള കഥാപാത്രം ആദ്യമായിട്ടാണ് ഒരാൾ ചെയ്യുന്നതെന്ന് തോന്നുന്നു. മുൻപ് ആരെങ്കിലും അത്തരം കഥാപാത്രം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഒരുപാട് കഥാപാത്രങ്ങൾ ഭംഗിയായി ചെയ്തിട്ടുള്ള, മെയിൻ സ്ട്രീമിൽ നിൽക്കുന്ന ബിന്ദു ഈ കഥാപാത്രം ഏറ്റെടുക്കാൻ കാണിച്ച ധൈര്യമാണ് ഈ ചിത്രത്തിന്റെ വിജയം.’’– മമ്മൂട്ടി പറഞ്ഞു.

- Advertisement -

‘‘ഈ വേദിയിൽ നിന്ന് എന്തു പറയണമെന്ന് എനിക്ക് അറിയില്ല. ഒരുപാട് നാളിനു ശേഷമാണ് ഇത്തരമൊരു പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞത്. ഈ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിച്ച മമ്മൂക്കയ്ക്കും കുടുംബത്തിനും നന്ദി. മമ്മൂക്കയാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് നിർദേശിച്ചത് എന്നതാണ് ഏറ്റവും സന്തോഷം തരുന്ന കാര്യം. ഒരു നടി എന്ന നിലയില്‍ ഇനി എനിക്ക് ഒന്നും വേണ്ട. എനിക്ക് അത്രയും സന്തോഷമായി. എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഇവിടെ ഇരിക്കുന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി.’’– പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബിന്ദു പണിക്കര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week