25.9 C
Kottayam
Saturday, September 28, 2024

കുഞ്ഞ് ആരാധകനൊപ്പം സെല്‍ഫിയെടുത്ത് മമ്മൂട്ടി; ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ലെന്ന് അക്കു

Must read

ദുബായ് എക്സ്പോയില്‍ സന്ദര്‍ശനത്തിന് എത്തിയ സമയത്ത് കുഞ്ഞ് ആരാധകനൊപ്പം സെല്‍ഫിയെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുസൃതിച്ചിരിയുമായി മമ്മൂട്ടിയുടെ തോളില്‍ കൈയ്യിട്ട് ചേര്‍ന്നിരിക്കുന്ന കുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അക്കു എന്ന് വിളിക്കുന്ന അക്ബറാണ് ചിത്രത്തിലെ കുട്ടി ആരാധകന്‍.

സ്വപ്നം സഫലമായ നിമിഷം എന്ന ആമുഖത്തോടെയാണ് ചിത്രം അക്ബര്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പുറത്തുവിട്ടത് അക്ബരാഫ്രാന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ്. പുറത്തുവിട്ട ചിത്രത്തിനൊപ്പം സൂപ്പര്‍താരത്തിന്റെ കൂടെ സെല്‍ഫി എടുക്കാന്‍ സാധിച്ചതിലുള്ള ആവേശവും സന്തോഷവും അക്ബര്‍ പങ്കുവയ്ക്കുന്നുമുണ്ട്.

അക്ബറിന്റെ വാക്കുകള്‍ : ‘ദുബായ് 2020 എക്സ്പോയിലെ സ്വപ്നസാഫല്യ നിമിഷം!. എക്കാലത്തേയും എന്റെ പ്രിയ അഭിനേതാവ്, റോള്‍ മോഡല്‍, സൂപ്പര്‍ ഹീറോ മമ്മൂട്ടി!. മമ്മൂക്കയെ സിനിമയില്‍ കാണുന്നതിനെക്കാള്‍ ഗ്ലാമര്‍ നേരില്‍ കാണാനാണ്. വിചാരിക്കാതെ കണ്ടപ്പോള്‍ ദുബായില്‍ വന്നതിനേക്കാള്‍ സന്തോഷം!, ഇത് ശരിക്കും കണ്ടതാണോ എന്ന് എനിക്ക് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോള്‍ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല. ഇങ്ങനെ ഫോട്ടോ എടുക്കാന്‍ അവസരം തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി.’

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച തെന്നിന്ത്യന്‍ താരം ആര്‍. മാധവന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മമ്മൂട്ടിക്കും മാധവനും പ്രജേഷ് സെന്നിനും ഒപ്പം നിര്‍മാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ചയില്‍ പങ്കാളിയായി. സംവിധായകന്‍ പ്രജേഷ് സെന്‍ അടക്കമുള്ളവരാണ് മമ്മൂട്ടിയുടെയും മാധവന്റെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week