കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂട്ടി; ചിത്രം വൈറല്‍

മഹാരാജാസിലെ പഴയ സഹപാഠികള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെയില്‍ പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. പ്രായം റിവേഴ്‌സ് ഗിയറിലോടുന്ന നടന്‍ എന്നാണ് പൊതുവെ മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണം വെറുതെയല്ലെന്ന് ഈ ചിത്രങ്ങളും പറയും. ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുക്കെട്ടിന്റെ ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. ഫെബ്രുവരി 24ന് ചിത്രം റിലീസിനെത്തും. ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റു ചിത്രങ്ങള്‍.

സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസര്‍ സേതുരാമയ്യറായി വീണ്ടും സ്‌ക്രീനിലെത്തുകയാണ് മമ്മൂട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News