നടന്‍ മമ്മൂട്ടിക്ക് കൊവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കൊവിഡ്. നേരിയ രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. നിലവില്‍ സിബി ഐയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു താരം. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപര്‍വ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റു ചിത്രങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News