KeralaNews

മമ്മൂട്ടിയുടെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്

Q

തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി കോണ്‍ഗ്രസിലേക്ക്. അല്‍പ്പസമയത്തിനകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡണ്ടുമായി താരം കൂടിക്കാഴ്ച്ച നടത്തി.ഐശ്വര്യ കേരളയാത്രയില്‍ വച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നതാണ്.

കഴിഞ്ഞയാഴ്ച സിനിമാ സംവിധായകനും അഭിനേതാവുമായ രമേഷ് പിഷാരടി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. ഇടവേള ബാബുവും പാര്‍ട്ടിയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയില്‍ സംവിധായകന്‍ മേജര്‍ രവി പങ്കെടുത്തെങ്കിലും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button