തന്തവൈബില്‍ ടൊവിനോയുടെനായികയായി മമിത ബൈജു

കൊച്ചി: തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമിത ബൈജു. സൂര്യ, വിജയ്, ധനുഷ്, നിവിന്‍ പോളി തുടങ്ങിയവരുടെ കൂടെയുള്ള ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്നത്. ഇപ്പോഴിതാ ടോവിനോയുടെ നായികയാകാന്‍ ഒരുങ്ങുകയാണ് മമിത. ഇതാദ്യമായാണ് ടോവിനോയുടെ നായികയായി മമിത എത്തുന്നത്.പത്ത് പര്‍ഷങ്ങള്‍ക്ക് ശേഷം മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രത്തിലാണ് നായികയായി മമിത ബൈജു എത്തുന്നത്.

‘തന്ത വൈബ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മിക്കുന്നത്.2015ല്‍ റിലീസ് ചെയ്ത കെ.എല്‍ 10 എന്ന ചിത്രത്തിലൂടെയാണ് മുഹ്‌സിന്‍ സംവിധാന രം?ഗത്തേക്ക് ചുവടുവെക്കുന്നത്. സുഡാനി ഫ്രം നൈജീരിയ, വൈറസ്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായിയും മുഹ്‌സിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിംഷി ഖാലിദ് ആണ് നന്ത വൈബിന്റെ ഛായാഗ്രഹണം.

തൊടുപുഴയില്‍ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുന്ന പള്ളിച്ചട്ടമ്പിയില്‍ അഭിനയിക്കുകയാണ് ടോവിനോ ഇപ്പോള്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയില്‍ കയാദു ലോഹര്‍ ആണ് നായിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News