കൊല്‍ക്കത്ത: താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും മമത പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വന്‍പ്രതിഷേധമാണ് പാര്‍ലമെന്റിലും നടക്കുന്നത്. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. മൗലികാവകാശം നിഷേധിക്കുന്നതാണ് ബില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി.ബില്‍ കീറിയെറിഞ്ഞാണ് ഉവൈസി പ്രതിഷേധം രേഖപ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News