NationalNews

പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്‌കരിച്ച് മമത ബാനര്‍ജി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ബഹിഷ്‌കരിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുള്ളതിനാലാണ് യോഗത്തില്‍നിന്ന് ഒഴിവാകുന്നതെന്നാണ് മമതയുടെ വിശദീകരണം.

അതേസമയം, ചീഫ് സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം നടക്കുക. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളും വാക്സിനേഷനും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം രാജ്യത്ത് കൊവിഡ് രോഗബാധ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നത്തേത്.

ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നു. 9,10,319 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,18,51,393 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 59,258 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 685 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 1,66,862 ആയി. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 9,01,98,673 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button