26.5 C
Kottayam
Wednesday, June 17, 2026

കശ്മീരില്‍ കുടുങ്ങി മലയാളി സഞ്ചാരികള്‍; വിമാനത്താവളങ്ങള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ തേടി അധികൃതരെ സമീപിച്ച് മലയാളികള്‍: എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

Must read

കൊച്ചി: കശ്മീരില്‍ കുടുങ്ങി മലയാളി വിനോദ സഞ്ചാരികള്‍. യുദ്ധ ഭീതിയുടെ സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി വിനോദ സഞ്ചാരത്തിനു പോയ നിരവധി മലയാളികളാണ് കുടുങ്ങി കിടക്കുന്നത്.

ഇവരെല്ലാം നാട്ടിലെത്താനാവാതെ വിഷമത്തിലാണ്. യുദ്ധ സാഹചര്യത്തില്‍ ശനിയാഴ്ച വരെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നാട്ടിലെത്താനുള്ള ബദല്‍ ഗതാഗത സംവിധാനങ്ങള്‍ തേടി സഞ്ചാരികള്‍ അധികൃതരെയും ഏജന്‍സികളേയും സമീപിച്ചു.

- Advertisement -

- Advertisement -

പഹല്‍ഗാം സംഭവത്തിന് പിന്നാലെ കശ്മീരിലേക്കുള്ള യാത്ര ബുക്കിങ് കൂട്ടത്തോടെ റദ്ദാക്കപ്പെട്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര പുറപ്പെട്ടവരാണ് കശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. അതേസമയം, യുദ്ധ ഭീതിയില്‍ യാത്ര ദിനങ്ങള്‍ വെട്ടിക്കുറച്ച് നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചവര്‍ക്ക് പ്രയാസം നേരിടേണ്ടി വന്നിട്ടില്ല.

- Advertisement -

കഴിഞ്ഞ ദിവസം പാക് ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായതിന് പിന്നാലെ ധര്‍മ്മശാല, ലേ, ജമ്മു, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡീഗണ്ഡ് വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പലരും കശ്മീരില്‍ കുടുങ്ങിയത്.

വിമാനത്താവളങ്ങള്‍ അടച്ചതോടെ സഞ്ചാരികളില്‍ ചിലര്‍ ശ്രീനഗറില്‍ തന്നെ തുടരാനും ചിലര്‍ റോഡ് മാര്‍ഗം മടങ്ങാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍, കശ്മീരില്‍ നിന്ന് ജമ്മുവിലേക്കും മുഗള്‍ റോഡ് വഴിയും പുറപ്പെട്ട പല സഞ്ചാരികളും ജമ്മു, ലേ എന്നിവിടങ്ങളില്‍ കുടുങ്ങി.

ജമ്മു ഭാഗത്തേക്ക് റോഡ് മാര്‍ഗം പോയ ചിലര്‍ക്ക് മണിക്കൂറുകളോളം മണ്ണിടിച്ചില്‍ മൂലമുള്ള തടസം നേരിട്ടതായി കശ്മീരില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ഫിജോയ് ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒന്നിലേറെ തവണ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ലേയിലും ജമ്മുവിലും മലയാളികളടക്കം സഞ്ചാരികള്‍ക്ക് മടക്ക യാത്ര ഉറപ്പാകും വരെ അധികൃതരും ട്രാവല്‍ ഏജന്‍സികളും താമസ സൗകര്യം ഏര്‍പ്പെടുത്തിയതായി ഫിജോയ് പറഞ്ഞു.

മെയ് രണ്ടിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട അഞ്ച് ഹൈകോടതി ജീവനക്കാരും കുടുംബാംഗങ്ങളും ശ്രീനഗറിലെ സൊനമാര്‍ഗിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണ്. ഗതാഗത നിയന്ത്രണം മൂലമാണ് സഞ്ചാരികള്‍ക്ക് തടസം നേരിട്ടിരിക്കുന്നതെന്ന് ടൂര്‍ ഓപറേറ്റേഴ്‌സ് സംഘടന ഭാരവാഹി എസ്. ഋഷികേശ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

നെയ്മറുടെ പരിക്കിൽ ബ്രസീൽ ക്യാമ്പിൽ നെഞ്ചിടിപ്പ്; കാൽവണ്ണയിലെ പരിക്കിൽ വീണ്ടും അടിയന്തര പരിശോധന

ന്യൂജേഴ്‌സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. പരിക്കേറ്റ വലതുകാലിന് തിങ്കളാഴ്ച താരം വീണ്ടും പുതിയ പരിശോധനകൾക്ക് വിധേയനായി. തിങ്കളാഴ്ചയോടെ നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും സാന്റോസ്...

Popular this week