കുളിക്കാന്‍ കയറി, ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങിയില്ല; തുറന്ന് നോക്കിയപ്പോള്‍ മരിച്ച നിലയില്‍! ദുബായിയില്‍ നാദാപുരം സ്വദേശിനി മരിച്ചത് വാട്ടര്‍ ഹീറ്ററില്‍ നിന്നുള്ള ഷോക്കേറ്റ്

കോഴിക്കോട്: കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ദുബായിയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്‌സിന സുബൈര്‍(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്.

ഐന്‍ ഖാലിദിലെ വീട്ടില്‍ കുളിമുറിയില്‍ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലഫ്സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടര്‍ ഹീറ്ററില്‍നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമവം.

മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. തുടര്‍നടപടികള്‍ക്കായി കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭര്‍ത്താവ് മീത്തലെപീടികയില്‍ സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍,ഐദ ഖദീജ,ഐദിന്‍ ഉസ്മാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News