മക്കൾക്ക് വിഷംനൽകിയശേഷം ആത്മഹത്യാശ്രമം;ബ്രിട്ടനിൽ മലയാളി യുവതി അറസ്റ്റിൽ

ലണ്ടന്‍: മക്കളെ വിഷംനല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ബ്രിട്ടനില്‍ യുവതി അറസ്റ്റില്‍. ഈസ്റ്റ് സസെക്‌സ് ഹണ്ടേഴ്‌സ് വേയില്‍ താമസിക്കുന്ന ജിലുമോള്‍ ജോര്‍ജി(38)നെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മലയാളിയാണെന്നാണ് വിവരം.

വ്യാഴാഴ്ച രാവിലെയാണ് ഹണ്ടേഴ്‌സ് വേയിലെ വീട്ടില്‍ ജിലുമോളെയും ഒമ്പതും 13-ഉം വയസ്സ് പ്രായമുള്ള കുട്ടികളെയും വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. വിവരം കിട്ടിയതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസും ആംബുലന്‍സ് സര്‍വീസും മൂവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് വിഷംനല്‍കിയ ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് ആശുപത്രിവിട്ട യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടികളും ആശുപത്രി വിട്ടു.

അറസ്റ്റ് ചെയ്ത പ്രതിയെ ശനിയാഴ്ച ബ്രൈറ്റണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മാര്‍ച്ച് എട്ടുവരെ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് ഇവാന്‍സിന്റെ പ്രതികരണം. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. കേസില്‍ അന്വേഷണം അതിവേഗത്തില്‍ നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News