കൊല്ലം: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം സ്വദേശി ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ജീവനൊടുക്കി. കൊല്ലം പ്രാക്കുളം കാലമാടനയ്യത്ത് വീട്ടില്‍ പുരുഷോത്തമന്റെ മകന് അശോകനാണ് മരിച്ചത്. ഉച്ചയോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
കൊവിഡ് ആണെന്ന് ബോദ്ധ്യപ്പെട്ടതോടെ താമസിച്ചിരുന്ന മുറിയില്‍ അശോകനെ കയറ്റിയില്ലെന്നാണ് വിവരം. ഇതോടെയാണ് ആത്മഹത്യ ചെയ്തത്.
കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ കഴിയില്ലെന്നാണ് വിവരം. ഭാര്യയും മക്കളുമടക്കം നാട്ടിലാണുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News