റിയാദ്: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ ബിഷയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കാസര്‍കോട് കുമ്പളക്കോട് ഏണിയാടി ബഷീര്‍ (41) ആണ് മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം. ടാക്സി ഡ്രൈവറാണ് ബഷീര്‍
താമസ സ്ഥലത്തു വാഹനം ക്ലീന്‍ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തതായാണ് വിവരം.സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബിഷ കെഎംസിസി പ്രസിഡന്റ് ഹംസ കണ്ണൂരിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടി ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

