ദുബായ് : കരാമയിൻ മലയാളി യുവതി കൊല്ലപ്പെട്ട കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍. അബുദബിയിലെ ആശൂപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന.
വിതുര ബോണക്കാട് സ്വദേശി ആനിമോള്‍ ഗില്‍ഡയാണ് (26) കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ചത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ പ്രതി ദുബൈ വിമാനത്താവളത്തില്‍ നിന്നാണ് പിടിയിലായത്.ഇൻസ്റ്റഗ്രമിലൂടെ പരിചയത്തിലായആനിമോളെ യു എ ഇയിലെത്തിച്ചത് ഇയാളാണെന്ന് സൂഹൃത്തുക്കള്‍ പറയുന്നു.
ഒന്നരവർഷം മുമ്പ് യു എ ഇയിലെത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാൻ പ്രതി അബൂദബിയില്‍ നിന്ന് ദുബൈയിലെത്തിയിരുന്നു. പിന്നീടാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തുന്നത്.
ഇവർക്കിടയിലെ അഭിപ്രായവ്യത്യാസവും തർക്കവും കൊലപാതകത്തിലെത്തി എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.


