CrimeKeralaNationalNews

മുംബെെയിൽ മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കൾ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചു;നഗ്ന ദൃശ്യങ്ങൾ പകർത്തി,പരാതി

മുംബൈ: രണ്ട് വർഷം മുമ്പ് മുംബൈ കുർളയിലെ വീട്ടിൽ വെച്ച് രണ്ട് സ്ത്രീകളുൾപ്പെടെ അമ്മയുടെ മൂന്ന് സുഹൃത്തുക്കൾ പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസിൽ പരാതി.

2021 -ൽ നാല് തവണ പീഡിപ്പിച്ചതായാണ് പരാതി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെൺകുട്ടിയുടെ അമ്മ ജോലിക്കുപോയ രാത്രികളിലാണ് പീഡനം നടന്നത്. അമ്മയുടെ മൂന്ന് സുഹൃത്തുക്കൾ മുംബൈയിലെ വീട്ടിൽ ഏതാനും ദിവസം താമസിച്ചിരുന്നു .സ്ത്രീകൾ മദ്യം കലർത്തിയ പാനീയം നൽകി മകളെ ലൈംഗികമായി പീഡിപ്പിക്കുകയും പുരുഷ സുഹൃത്തിനെ പീഡിപ്പിക്കാൻ അനുവദിക്കുകയും ചെയ്തതതായുമാണ് ആരോപണം.

നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘർഷത്തിലായി. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടിൽപോയ വേളയിൽ അവിടെയും കൗൺസലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങൾ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.

കേരള പോലീസ് കേസ് പിന്നീട് മുംബൈ പോലിസിന് കൈമാറുകയായിരുന്നു.മുംബൈ കുർളയിൽ കുറ്റകൃത്യം നടന്നതിനാലാണ് മുംബൈ പോലീസിന് കൈമാറിയത്.പരാതിപ്പെട്ടാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മദ്യപിക്കുന്നതിന്റെയും നഗ്നത കാണിക്കുന്നതിന്റെയും വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

മകളുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതൊടെ മകളെ അമ്മ കേരളത്തിലെ കുടുംബ വീട്ടിൽ കൊണ്ടുപോയി.കൗൺസലിങ്ങിന് വിധേയമാക്കിയപ്പോൾ കടുത്ത മാനസിക സംഘർഷമുള്ളതായി കണ്ടെത്തി. തുടർന്ന് മനശ്ശാസ്ത്രജ്ഞനെ സമീപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button