മലയാളി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് മാംഗല്യം

തിരുവനന്തപുരം: മലയാളി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് മാംഗല്യം. മണിപ്പൂര്‍ കേഡറില്‍ നിന്ന് പശ്ചിമ ബംഗാളിലെ അസിസ്റ്റന്റ് കളക്ടറായ വിഷ്ണുദാസ് ഐഎഎസ് വിവാഹം ചെയ്യുന്നത് ഹൂഗ്ലിയിലെ അഡീഷണല്‍ എസ് പി ഐശ്വര്യ സാഗറിനെയാണ്.

വിവാഹം നിശ്ചയിച്ചതിന് പിന്നാലെ വിഷ്ണു മണിപ്പൂര്‍ കേഡര്‍ വിട്ട് പശ്ചിമ ബംഗാളിലേക്കെത്തിയിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിന് സമീപം സ്വാതിനഗറിലെ ഐശ്വര്യയില്‍ കെ എസ് സാഗറിന്റേയും ലേഖയുടേയും മകളാണ് ഐശ്വര്യ.

മൂവാറ്റുപുഴ ഊരമന മഞ്ഞപ്പിള്ളിക്കാട്ടില്‍ എം.സി. ദാസിന്റെയും ബിന്ദുവിന്റെയും മകനാണ് വിഷ്ണുദാസ്. പൊതുസുഹൃത്തായ ഐഎഎസുകാരനാണ് ഇരുവരെയും പരിചയപ്പെടുത്തിയത്. പിന്നാലെ വിവാഹജീവിതത്തിലേയ്ക്കും. ദാസിന്റെയും ബിന്ദുവിന്റെയും രണ്ട് മക്കളില്‍ മൂത്തയാളാണ് വിഷ്ണു

.

വിഷ്ണുവിന്റെ അച്ഛന്‍ ദാസ് പൈനാപ്പിള്‍ കര്‍ഷകനാണ് അമ്മ ബിന്ദു വീട്ടമ്മയും. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്നാണ് ഐശ്വര്യ ബിരുദമെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News