KeralaNews

STUDY ABROAD ✈️മലയാളി വിദ്യാര്‍ഥികള്‍ വിദേശത്തു പോകുന്നത് പഠിക്കും: കൗൺസിലിനെ നിയോഗിച്ചെന്ന് മന്ത്രി

തിരുവന്തപുരം കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തു പോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആര്‍.ബിന്ദു. വിദേശപഠനത്തെ അനുകൂലിച്ചും എതിര്‍ത്തും വിവിധ തലങ്ങളില്‍ സംവാദം സജീവമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

ഈ വിഷയത്തിൽ പ്രതിപക്ഷത്തുനിന്ന് പലതവണ ചോദ്യങ്ങൾ ഉയർന്നിരുന്നു. വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികൾ വിദേശത്തേക്കു പോകുന്നതെന്നും, ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുള്ള മറുപടിയെന്ന നിലയിലാണ്, സർക്കാർ നടപടികളെക്കുറിച്ച് മന്ത്രി ആർ.ബിന്ദു വിശദീകരിച്ചത്. ഇതേക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വിശദീകരിച്ചു. കൗൺസിൽ ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്നും അതിനുശേഷം തുടർ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button