24 C
Kottayam
Sunday, June 7, 2026

എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Must read

എടവണ്ണ: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി വിവരം ലഭിച്ചു.

വെള്ളിയാഴ്ച എവറസ്റ്റില്‍ നിന്നും ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചതായാണ് ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പിതൃസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാസിനും കുടുംബവും പാണ്ടിയാടാണ് പുതിയ വീട് വെച്ച് താമസിക്കുന്നത്. മാതാവ്: സമീറ (മഞ്ചേരി). സഹോദരി: ഷെസ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week