ശക്തമായ മഴയും മഞ്ഞും; യു.എസില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു

കണ്ണൂര്‍: യുഎസിലെ കനക്ടിക്കട്ടില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ (40) ആണു മരിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകള്‍ക്കു പരിക്കേറ്റു. ബദിയടുക്കയിലെ കുര്യാക്കോസ് ക്ലാരമ്മ ദമ്പതികളുടെ മകളാണ് മരിച്ച സിസ്റ്റര്‍ അനില.

സിസ്റ്റര്‍ ബ്രജിറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ് മണിമല എന്നിവരാണ് സാരമായ പരിക്കുകളോടെ രക്ഷപെട്ടത്. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗങ്ങളാണ് മൂവരും. യുഎസിലെ സെന്റ് ജോസഫ്‌സ് ലിവില്‍ നഴ്‌സിങ് ഹോമിലാണ് ഇവര്‍ സേവനമനുഷ്ഠിക്കുന്നത്.

ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യന്‍ സമയം 9.30) ആണ് അപകടം ഉണ്ടായത്. ശക്തമായ മഴയും മഞ്ഞും മൂലം ഇവര്‍ സഞ്ചരിച്ച കാര്‍ റോഡില്‍ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News