28.1 C
Kottayam
Sunday, June 7, 2026

ചുംബന രം​ഗത്തിൽ മാത്യു പേടിച്ചു, ഒരുപാട് ടേക്ക് പോയി; ഷൂട്ടിംഗ് വിശേഷം പറഞ്ഞ് മാളവിക മോഹനൻ

Must read

കൊച്ചി:അഭിനയ മികവിലൂടെയും ‍‍ഡാൻസിലൂടെയും ആരാധക വൃന്ദം സൃഷ്ടിച്ച ഒരുപാട് നടിമാർ ഉണ്ട്. എന്നാൽ ഫോട്ടോഷൂട്ടുകളിലൂടെ വൻ ആരാധക വൃന്ദം തീർത്ത നടിയാണ് മാളവിക മോഹനൻ. ​നടി അഭിനയിച്ച സിനിമകൾ കുറവാണ്. അതിൽ തന്നെ പ്രേക്ഷകർ കണ്ട ഇവരുടെ സിനിമകളും കുറവാണ്.

എന്നാൽ മാളവിക മോഹനെ അറിയാത്തവർ ചുരുക്കം ആയിരിക്കും. ഒരു നായിക നടിക്ക് പൊതുവെ കണ്ടു വരുന്ന ​ഗ്ലാമറും ഐക്കണിക് മുഖവും എല്ലാം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് മാളവികയെ സിനിമകളിൽ അധികം കാണാത്തതെന്നാണ് ആരാധകരുടെ ചോദ്യം.

- Advertisement -

പട്ടം പോലെ എന്ന മലയാള സിനിമയിലൂടെ ആണ് മാളവികയുടെ സിനിമാ അരങ്ങേറ്റം. ദുൽഖർ സൽമാൻ നായകനായെത്തിയ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് നിർണായകം എന്ന മലയാള സിനിമയിലും മാളവിക മലയാളത്തിൽ അഭിനയിച്ചു.

- Advertisement -

ഹിന്ദിയിലും തമിഴിലും മാളവിക അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് ചിത്രം പേട്ടയിലൂടെ ആണ് നടി തമിഴിലേക്ക് മാളവിക ചുവട് വെക്കുന്നത്. പിന്നീട് വിജയ് നായകനായ മാസ്റ്റർ, ധനുഷിന്റെ മാരൻ എന്നീ സിനിമകളിലും അഭിനയിച്ചു.

ഏറെ നാളുകൾക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് മാളവിക. നവാ​ഗതനായ ആൽഹിൻ ഹെൻട്രി ഒരുക്കുന്ന സിനിമയാണിത്. ബെന്യാമിനും ജി ആർ ഇന്ദു​ഗോപനും ചേർന്നാണ് ക്രിസ്റ്റിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

- Advertisement -

മാത്യു തോമസ് ആണ് സിനിമയിലെ നായകൻ. കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ഫെബ്രുവരിയിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കവെ മാളവിക പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു നടി, സിനിമയിലെ ഒരു ചുംബന രം​ഗത്തിൽ അഭിനയിക്കവെ മാത്യുവിന് വളരെ ചമ്മൽ ആയിരുന്നെന്ന് മാളവിക പറയുന്നു.

മാത്യുവിന്റെ ക്യാരക്ടർ ക്രിസ്റ്റിയെ കിസ് ചെയ്യാൻ വരുന്ന സീൻ ഉണ്ട്. കിസ് നടക്കുകയോ ഇല്ലയോ എന്ന് പടം കണ്ടാൽ അറിയാം. ആ സീൻ കുറേ ടേക്ക് പോയി, വളരെ ഫണ്ണി ആയിരുന്നു കാരണം മാത്യു വളരെ ഒക്വേർഡ് ആയിരുന്നു വളരെ പാവമായി പേടിച്ച് ഇരിക്കുകയായിരുന്നു.

‘ഞാനും ഓൺ സ്ക്രീൻ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്തു എന്നല്ല, കിസ് ട്രെെ ചെയ്യാനുള്ള ഒരു എനർജിയും ഇന്റിമസിയും ഉണ്ടല്ലോ. അത് വളരെ ഫണ്ണി ആയിരുന്നു ഒരുപാട് ടേക്ക് പോയി,’ മാളവിക പറഞ്ഞു. കുമ്പളങ്ങി നെെറ്റ്സ് എന്ന സിനിമയിലൂടെ ആണ് മാത്യു അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ, അഞ്ചാം പാതിര, ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് മാത്യവിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.

ക്രിസ്റ്റിക്ക് പുറമെ നെയ്മർ, ജാക്സൺ ബസാർ, കപ്പ് തുടങ്ങിയ സിനിമകളും മാത്യവിന്റേതായി പുറത്തിറങ്ങാൻ ഉണ്ട്. നേരത്തെ മാത്യവിനെയും തന്നെയും കുറിച്ച് വന്ന ഒരു ട്വീറ്റിന് മാളവിക മറുപടി നൽകിയിരുന്നു. സിനിമയുടെ പോസ്റ്ററും പങ്കുവെച്ച് കൊണ്ട് മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. മാത്യു നല്ല രീതിയിൽ കൈകാര്യം ചെയ്തെന്ന് മാളവിക കൂളായി മറുപടി നൽകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week