താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് മാളവിക ജയറാം; അമ്മ പാര്‍വ്വതിയുടെ കമന്റ് വൈറല്‍
അടുത്തിടെയായി ട്രോളുകളില്‍ നിറഞ്ഞു നിന്ന താരപുത്രിയാണ് മാളവിക ജയറാം. അച്ഛന്‍ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചതിനായിരിന്നു ഈ കളിയാക്കലുകള്‍. മകളുടെ വിവാഹത്തെ കുറിച്ച് സ്വപ്നം കാണുന്ന സാധാരണയൊരു അച്ഛന്റെ കഥയായിരുന്നു പരസ്യത്തിന്റെ ഉള്ളടക്കം.
എന്നാല്‍ മകളുടെ വിവാഹത്തിന് ധൃതി കൂട്ടുന്ന അച്ഛനായിട്ടും അല്ലാതെയുമായി നിരവധി ട്രോളുകളാണ് വന്നത്. ഒപ്പം വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളും തകൃതിയായി.
ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മാളവിക. ‘ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വേദിക ഫാഷന്‍ ചെക്ക് ചെയ്യൂ.’ മാളവിക ഇന്‍സ്റ്റഗ്രാമില്‍ സരസമായി കുറിച്ചു.
രസകരമായ ഈ പോസ്റ്റിന് താഴെ മാളവികയുടെ അമ്മ പാര്‍വതിയും കമന്റുമായി എത്തി. ‘എന്റെ ചക്കി കുട്ടന്‍’ എന്നായിരുന്നു കമന്റ്. സിനിമയില്‍ സജീവമല്ലെങ്കിലും മോഡലിങിലും പരസ്യരംഗത്തും തിളങ്ങുകയാണ് മാളവിക.
https://www.instagram.com/p/B_HTfnTFbJo/?utm_source=ig_web_copy_link