കോഴിക്കോട്: മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തി റോഡുകള്‍ കരിങ്കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന്‍ ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്ബ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നിവിടങ്ങളിലുള്ള അതിര്‍ത്തികളാണ് മുക്കം ജനമൈത്രി പോലീസ് പോലീസ് കരിങ്കല്ലുകൊണ്ട് അടച്ചത്.
മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലോറിയില്‍ എത്തിച്ച കരിങ്കല്ലുകള്‍ കൊണ്ട് അതിര്‍ത്തി റോഡുകള്‍ അടച്ചത്. മതിയായ രേഖകള്‍ ഉള്ളവരെ കൂഴിനക്കി പാലം, എരഞ്ഞി മാവ് ചെക്ക്‌പോസറ്റുകള്‍ വഴി കടത്തിവിടുന്നുണ്ട്. അതേസമയം, പരിശോധന കര്‍ശനമാക്കിയെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News