മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ (മെയ് 21) കോവിഡ് 19 സ്ഥിരീകരിച്ചു. അബുദബിയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി 24 വയസുള്ള വനിത, ക്വലാലംപൂരില്‍ നിന്നെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി 21 കാരന്, കുവൈത്തില്‍ നിന്നെത്തിയ രണ്ടത്താണി ചിറ്റാനി സ്വദേശി 59 കാരന്, മുംബൈയില്‍ നിന്ന് ഒരുമിച്ചെത്തിയ തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി 50 കാരന്, തെന്നല തറയില്‍ സ്വദേശി 45 കാരന് എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവര്‍ അഞ്ച് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News