വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പീഡനക്കേസിൽ  കോൺഗ്രസ്  ഗ്രാമപ്പഞ്ചായത്തംഗം അറസ്റ്റിൽ

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാൽ കരിപ്പൂരാണ് (35) പിടിയിലായത്. വിവാഹം വാഗ്ദാനം നൽകി കാക്കഞ്ചേരിയിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി.

മൂന്നുദിവസം മുമ്പ് ഒരു യുവതി തേഞ്ഞിപ്പലം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി കാക്കഞ്ചേരിയിലെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചതായാണ് പരാതി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.

ജമാൽ പഞ്ചായത്ത് ഭരണസമിതി അംഗം സ്ഥാനം രാജിവെക്കണമെന്നും രാജിവെക്കാത്തപക്ഷം പുറത്താക്കണമെന്നും സിപിഎം പള്ളിക്കൽ ലോക്കൽകമ്മിറ്റി സെക്രട്ടറി കെ. വിശ്വനാഥ് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News