ഒമ്പതു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി; പെട്ടിക്കടയില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്ന് മൊഴി; കട അടിച്ചു തകര്‍ത്ത് നാട്ടുകാര്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഒമ്പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തില്‍ ഐക്കരപ്പടി സ്വദേശി മമ്മദിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മമ്മദിന്റെ പെട്ടിക്കടയില്‍ വെച്ചാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.

ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡന വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് കുട്ടിയെ മമ്മദ് ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ പെട്ടിക്കട നാട്ടുകാരില്‍ ചിലര്‍ അടിച്ചുതകര്‍ത്തു. പെട്ടിക്കടയില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്ന് കുട്ടി മൊഴി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News