ചിലങ്കയണിഞ്ഞതിന് മതമൗലികവാദികള്‍ ഊരുവിലക്കിയ മലപ്പുറത്തുകാരി മന്‍സിയ വിവാഹിതയായി; വരന്‍ സംഗീതകാരനായ ശ്യാം കല്യാണ്‍

മലപ്പുറം: ചിലങ്കയണിഞ്ഞതിന് ഇസ്ലാമിസ്റ്റുകള്‍ ഊരുവിലക്കിയ മന്‍സിയ കലാപകാരികള്‍ക്ക് ജീവിതം കൊണ്ട് മറുപടി നല്‍കി. തൃശൂര്‍ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മന്‍സിയയെ സ്വന്തമാക്കിയത്. ചെറുപ്പം മുതല്‍ മനസ്സില്‍ കലയെ നെഞ്ചേറ്റിയ മന്‍സിയ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നീ നൃത്തങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു.

എന്നാല്‍ ഇസ്ലാമായ പെണ്‍കുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്ന് വാദിച്ച മതമൗലികവാദികള്‍ മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും ലക്ഷ്യം വച്ചു. അവര്‍ മതശാസനം നല്‍കി. തുടര്‍ന്ന് ക്യാന്‍സര്‍ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ഇവര്‍ അനുവദിച്ചില്ല. കലാജീവിതത്തില്‍ മതം തടസമാകുമെന്ന കണ്ട മന്‍സിയ ഇസ്ലാമിക ജീവിത രീതികള്‍ തന്നെ ഉപേക്ഷിച്ചു.

ആഗ്‌നേയ എന്ന പേരില്‍ നൃത്ത വിദ്യാലയം തുടങ്ങിയ മനസിയ കേരള കലാമണ്ഡലത്തില്‍ ഗവേഷക വിദ്യാര്‍ഥിയായി ചേര്‍ന്നു. അതേസമയം, മതമൗലികവാദികള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും ഇപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്നും എന്നാല്‍ അതെല്ലാം അവഗണിക്കുകയാണ് പതിവെന്നും മനസിയ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News