ശക്തമായ മഴയെ തുടർന്ന് നീരൊഴുക്കു ശക്തമായതിനാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഒരു മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. 235 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് 190 മീറ്ററിന് മുകളിൽ എത്തി. 192.3 മീറ്റർ ആയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഷട്ടറുകൾ ഒരു ഒരുമീറ്റർ വരെ ഉയർത്തും. സീതത്തോട്, ആങ്ങാമൂഴി മേഖയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
കാലവർഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രവചിച്ചതിലും മൂന്നു ദിവസം വൈകിയാണ് കാലവർഷം സംസ്ഥാനത്തെത്തിയത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പ് നൽകി.