മകന്റെ അടുത്തേക്ക് വിസിറ്റ് വിസയിൽ എത്തി; മലയാളി വീട്ടമ്മ സൗദിയിൽ മരിച്ചു

സൗദി: സൗദിയിലുള്ള മകന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് ആണ് മരിച്ചത്. 62 വയസായിരുന്നു.

സൗദി അറേബ്യയിലെ അല്‍ഹസയില്‍ വെച്ചാണ് ഇവർ മരിച്ചത്. ഹൃദയാഘാതം സംഭവിച്ചാണ് നസീമ മരിക്കുന്നത്. സൗദിയില്‍ ജോലി ചെയ്യുന്ന മകന്‍റെ അടുത്തേക്ക് രണ്ട് മാസം മുമ്പാണ് നസീമ എത്തിയത്. ചൊവ്വാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അല്‍ഹസ ഹോസ്‍പിറ്റലില്‍ ആണ് പ്രവേശിപ്പിച്ചത്. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള നിയമനടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

നവയുഗം അല്‍ഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും, കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും ആണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ഭര്‍ത്താവ് – മുഹമ്മദ് കുഞ്ഞ്. മക്കള്‍ – മുനീര്‍ മുഹമ്മദ് (സൗദി), മുനീഷ, മരുമക്കള്‍ – സുമയ്യ (സൗദി), പുത്തൂര്‍ ഹാരിസ് അബ്ദുല്‍ ഷുകൂര്‍ മാന്നാര്‍( ഖത്തര്‍).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News