‘ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ വിശ്വാസമില്ല, ഞാന്‍ ബന്ധം വേര്‍പിരിയാന്‍ പോവുകയാണെന്ന് അവര്‍ പറഞ്ഞു’; മാല പാര്‍വതി പറയുന്നു

മലയാളികളുടെ പ്രിയ നടിയാണ് മാല പാര്‍വ്വതി. ഇപ്പോള്‍ നാടകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഉണ്ടായ രസകര സംഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാല പാര്‍വ്വതി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഒരിക്കല്‍ വിദേശരാജ്യത്ത് നാടകം അവതരിപ്പിക്കുമ്പോള്‍ അതുകണ്ട് ഒരു ഓസ്‌ട്രേലിയക്കാരിയായ സ്ത്രീ ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചുവെന്ന് പാര്‍വതി പറയുന്നു.

മാല പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഞങ്ങളുടെ പ്രദര്‍ശനം നടക്കുമ്പോഴെല്ലാം കാണാന്‍ ഓസ്‌ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവര്‍ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ഉണ്ടായിരുന്നതിനാല്‍ നാടകം ആസ്വദിക്കാന്‍ നിരവധി പാശ്ചാത്യര്‍ എത്തിയിരുന്നു.

അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്‌ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു. നിങ്ങളുടെ നാടകത്തില്‍ നിന്നും സ്‌നേഹത്തെ കുറിച്ചും മറ്റും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി.

എന്റെ ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമില്ല. അതിനാല്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം വേര്‍പിരിയാന്‍ പോവുകയാണ്. എന്നായിരുന്നു അവര്‍ പറഞ്ഞത്’ ഓസ്‌ട്രേലിയക്കാരിയുടെ വാക്കുകള്‍ കേട്ട മറ്റ് അഭിനേതാക്കളും താനും ആശ്ചര്യപ്പെട്ട് നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News