മമ്മൂക്കയുമായി വഴക്കുണ്ടാക്കി ചാനലിൽ നിന്നിറങ്ങി; എല്ലാം തകർന്നെന്ന് കരുതിയ സമയം: അവതാരക കൊച്ചി ഓര്‍ത്തെടുത്ത്‌ മാല പാർവതി പറയുന്നു

കൊച്ചി: ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് കരിയറിൽ മുന്നേറുകയാണ് നടി മാല പാർവതി. മുറ എന്ന ചിത്രത്തിലെ മാല പാർവതിയുടെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷൻ ആങ്കറിങ്കിൽ‌ നിന്നും ഇന്നത്തെ നിലയിലേക്ക് വളരാൻ തന്റേതായ പ്രതിബന്ധങ്ങൾ നടിക്ക് മറികടക്കേണ്ടി വന്നിട്ടുണ്ട്. ഉന്നത വിദ്യഭ്യാസം നേടിയ ആളുമാണ് മാല പാർവതി. ടെലിവിഷൻ രം​ഗത്തെ തന്റെ അനുഭവങ്ങൾ‌ പങ്കുവെക്കുകയാണ് മാല പാർവതിയിപ്പോൾ. സാമ്പത്തിക പ്രശ്നം നേരിട്ടതിനെക്കുറിച്ചാണ് നടി ഓർത്തത്.

കെെരളിയിൽ നിന്ന് എനിക്ക് രാജി വെക്കേണ്ടി വന്നത് ഒരു മോശം കാലഘട്ടത്തിലാണ്. ചാനലിൽ സാമ്പത്തിക പ്രശ്നം വന്നു. ശമ്പളം നിന്ന് പോയി. മകന് ഫിക്സ് വന്ന് വലിയ ചെലവുള്ള സമയമാണ്. അടുത്ത മാസം കിട്ടുമെന്ന് കരുതി കടം വാങ്ങി. അത് ആറാമത്തെ മാസമായപ്പോഴേക്കും മോശം അവസ്ഥയായി. നിൽക്കക്കള്ളിയില്ലാതായി. എനിക്ക് സർക്കാർ ജോലി കിട്ടിയിട്ടും അത് രാജി വെച്ച് കെെരളിയിൽ തുടരുകയാണ്. 13000 രൂപയാണ് അന്ന് ശമ്പളം. ശമ്പളം വരാതായപ്പോൾ സാമ്പത്തികമായി വലിയ പ്രശ്നമായി.

അവിടെ നിന്നും ജീവൻ ടിവിയിലേക്ക് ജോയിൻ ചെയ്തു. മമ്മൂക്കയുമായി ചെറിയ വഴക്കുണ്ടാക്കി ജീവൻ ടിവിയിലേക്ക് പോയി. ഷോ വളരെ മോശമാണ് ശുഭദിനം ചെയ്യുന്ന രീതി ശരിയല്ല, പ്രൊമോഷന് വേണ്ടി ഉപയോ​ഗിക്കുന്നു എന്നൊക്കെ പറഞ്ഞാണ് വഴക്കിട്ടത്. ജീവൻ ടിവിയിൽ ചെന്നപ്പോൾ രണ്ട് ഷോ ചെയ്യാൻ പറഞ്ഞു. എന്റെ കെെയ്യിൽ നിന്നും വീണ്ടും പെെസ റോൾ ചെയ്ത് ആ രണ്ട് ഷോയും ചെയ്തു. മാനേജ്മെന്റ് മാറും, പുതിയ ആൾ വരുമെന്ന് പറഞ്ഞു. പുതിയ ആൾ വന്നു. മീറ്റിം​ഗിന് ഞങ്ങളെല്ലാം പോയി.

സാലറി ഡിസ്കസ് ചെയ്യാൻ എന്നെ വിളിച്ചു. സാലറി എത്ര രൂപ വേണമെങ്കിലും തരാം, പക്ഷെ സഹോദരിയായൊന്നും കാണാൻ പറയരുതെന്ന് പറഞ്ഞു. ഞാൻ ഹോട്ടലിൽ നിന്നിറങ്ങി കരഞ്ഞ് കൊണ്ട് നടന്നു. ഭൂമിയുടെ അടിയിൽ നിന്നും മണ്ണൊലിച്ച് പോകുന്നത് പോലെ തോന്നി. ഒന്നുമില്ല. കെെരളിയും ഈ ജോലിയും പെെസയും പോയി. കടവും കയറി. വീട്ടിൽ ചെന്ന് ചോദിച്ചാൽ പെെസ തരും. പക്ഷെ ഞങ്ങൾ ചോദിച്ചിട്ടില്ല. ഞാൻ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോഴേ എന്ത് പറ്റിയെന്ന് സതീശൻ (ഭർത്താവ്) ചോദിച്ചു.

എല്ലാം പോയി, മോശം അവസ്ഥയാണെന്ന് പറഞ്ഞു. ജോലിയൊക്കെ മതിയാക്ക് കൊച്ചേ പെെസ ഞാൻ കണ്ടുപിടിക്കാം, കടമൊക്കെ തീർക്കാം. നിങ്ങളൊന്നും ചെയ്യേണ്ട കുറച്ച് ദിവസം റെസ്റ്റ് എടുക്കെന്ന് പറഞ്ഞു. ആ ഇടവേളയിൽ താൻ എൽഎൽബി ചെയ്തെന്നും മാല പാർവതി ഓർത്തു. കെെരളി ടിവിയുടെ ചെയർമാനായ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളും മാല പാർവതി പങ്കുവെച്ചു.

ഇന്റർവ്യൂകളെല്ലാം ശ്രദ്ധിക്കും. എല്ലാം കാണും. മോണിം​ഗ് ഷോയുടെ സെറ്റുകൾ ഇടയ്ക്കിടെ മാറ്റി പരീക്ഷിച്ച് കൊണ്ടിരിക്കുമായിരുന്നെന്നും മാല പാർവതി ഓർത്തു.
കഴിഞ്ഞ ദിവസമാണ് മാല പാർവതിയുടെ പരാമർശം വിവാ​ദത്തിലായത്. സിനിമാ രം​ഗത്തെ മോശം സമീപനങ്ങളെ മിടുക്കോടെ മാനേജ് ചെയ്യാൻ നടിമാർക്ക് സ്കിൽ വേണമെന്നും വലിയ പ്രശ്നമാക്കേണ്ടതില്ലെന്നുമാണ് മാല പാർവതി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News