24.6 C
Kottayam
Sunday, May 19, 2024

ട്വിറ്ററിനെ ‘എക്‌സ്’ ആക്കിയത്‌ ഗുണം ചെയ്തു: ഇലോണ്‍ മസ്ക്

Must read

സന്‍ഫ്രാന്‍സിസ്കോ:  ട്വിറ്ററിന്റെ പേര് റീബ്രാൻഡ് ചെയ്തതിന് പിന്നാലെ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കമ്പനി ഉടമയായ എലോണ്‌‍ മസ്ക് തന്നെയാണ് വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്‌സിന് ലഭിച്ചുവെന്നാണ് മസ്ക് ട്വിറ്റ് ചെയ്തിരിക്കുന്ന ​ഗ്രാഫിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

കമ്പനിയുടെ പേരിലെ മാറ്റവും ലോ​ഗോയും വിവാദത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് ഇത്. കഴി‍ഞ്ഞ ദിവസമാണ് ട്വിറ്ററിനെ പുതിയ രൂപത്തിൽ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചത്. എക്സ് എന്ന പേരിലും അതെ അക്ഷരത്തിന്റെ ലോ​ഗോയിലുമാണ് ആപ്പ് ഇപ്പോൾ ലഭ്യമാകുന്നത്. 

കഴിഞ്ഞ ദിവസം ത്രെഡ്സിന് അതിന്റെ പകുതിയോളം ഉപയോക്താക്കൾ കുറഞ്ഞതായി മെറ്റാ തലവൻ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തിയിരുന്നു. ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ആപ്പായിരുന്നു ത്രെഡ്സ്. ഇതൊരു സാധാരണ സ്ഥിതിയാണെന്നായിരുന്നു ഇത് സംബന്ധിച്ച സക്കർബർഗിന്റെ പ്രതികരണം.  

പുതിയ ഫീച്ചറുകൾ ആപ്പിൽ ചേർത്തിരിക്കുന്നതിനാൽ വൈകാതെ പ്രവർത്തനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സക്കർബർഗ് പറഞ്ഞു. ത്രെഡ് ലോഞ്ച് ചെയ്ത സമയത്ത് അതിന്റെ പരിമിതമായ പ്രവർത്തനത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. “പിന്തുടരുന്നത്”, “നിങ്ങൾക്കായി” എന്നീ പ്രത്യേക ഫീഡുകൾ പോലെയുള്ള പുതിയ ഫീച്ചറുകളാണ് മെറ്റാ ചേർത്തിട്ടുള്ളത്.  

കൂടാതെ പോസ്റ്റുകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു.ആളുകളെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെ ആകർഷിക്കുന്നതിനായി കൂടുതൽ “റെറ്റൻഷൻ-ഡ്രൈവിംഗ് ഹുക്കുകൾ” ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് പറഞ്ഞു.‌‌‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week