KeralaNews

ശബരിമല മകരവിളക്ക് : നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ

പത്തനംതിട്ട : ശബരിമല മകരവിളക്ക്, തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ നാളെ അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

നാളെയാണ് മകരവിളക്ക് മഹോത്സവം. സംക്രമ പൂജയും നാളെ നടക്കും. ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്നലെ പുറപ്പെട്ടു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് യാത്ര ആരംഭിച്ചത്.

മകരവിളക്ക് മഹോത്സവത്തിന് നാളെ പുലര്‍ച്ചെ അഞ്ചിന് നടതുറക്കുന്നതോടെ തുടക്കമാകും മകരസംക്രമപൂജ രാവിലേ 8.14 ന് ആണ് നടക്കുന്നത്. തന്ത്രി കണ്ഠരര് രാജീവര് പൂജ കഴിഞ്ഞ് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്യും.പിന്നീട് വൈകുന്നേരം അഞ്ചിന് നട തുറന്ന ശേഷം 5.15 ന് ദേവസ്വം പ്രതിനിധികള്‍ ക്ഷേത്ര ശ്രീകോവിലില്‍ പൂജിച്ച മാലകളും അണിഞ്ഞ് തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button