കൊവിഡ് മൂലം രാജ്യം നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത കര്‍മഫലം ആണെന്ന് സംവിധായകന്‍ മേജര്‍ രവി. ഫേസ്ബുക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരിറ്റ് ശ്വാസത്തിനായി ജനങ്ങള്‍ ഇന്ന് ബുദ്ധിമുട്ടുകയാണ്. ദൈവവും പ്രകൃതിയും സൗജന്യമായി നമുക്ക് തന്നിരുന്ന ഓക്‌സിജന്‍ പോലും കാശ് കൊടുത്തും ബ്ലാക്കിലും വാങ്ങിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് മനുഷ്യന്റെ ജന്മം മാറിയിരിക്കുന്നു.ശ്വസിക്കുന്ന ശ്വാസം വാങ്ങിക്കേണ്ടി വരുന്ന ഒരു കാലം നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.
നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മത്തിന്റെയും ഫലങ്ങളായിട്ടാണ് എനിക്കിതിനെ തോന്നുന്നത്. നമ്മള്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷയാണിത്. പലര്‍ക്കും വിശ്വാസമുണ്ടാകില്ലായിരിക്കും. പക്ഷെ ഞാനതില്‍ വിശ്വസിക്കുന്നു’-എന്നാണ് അദ്ദേഹം പറഞ്ഞത്.