മുംബൈ ലോക്മാന്യ തിലക് ടെർമിനസ് സ്‌റ്റേഷനിൽ വൻതീപ്പിടിത്തം

മുംബൈ: കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍തീപ്പിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ജന്‍ ആധാര്‍ കാന്റീന് സമീപത്താണ് തീ ഉയര്‍ന്നത്.

അഗ്നിരക്ഷാസേന ഉടന്‍ സ്ഥലത്തെത്തുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തീപ്പിടിത്തത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

24 മണിക്കൂറിനിടെ ഇത് രണ്ടാംതവണയാണ് മുംബൈയില്‍ തീപ്പിടിത്തമുണ്ടാകുന്നത്. അന്ധേരിയില്‍ കാറുകള്‍ക്ക് തീപിടിച്ചതിന് പിന്നാലെ ഒരാള്‍ക്ക് പൊള്ളലേറ്റിരുന്നു. ബുധനാഴ്ച രാവിലെയയിരുന്നു സംഭവം. ഫാറൂഖ് സിദ്ദീഖി എന്ന നാല്‍പ്പത്തഞ്ചുകാരനായിരുന്നു പൊള്ളലേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News