കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീ പിടുത്തം. ആശുപത്രിയിലെ നാലാം വാർഡിൽ ഡയാലിസിസ് യൂണിറ്റിന് സമീപത്താണ് തീ പിടിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വൻ പൊട്ടിത്തെറിയാണ് തീപിടുത്തം ഉണ്ടായത്. നാലാം വാർഡിൽ ഡയാലിസിന് യൂണിറ്റിന് സമീപത് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഈ കെട്ടിടത്തിൽ നിന്നാണ് തീ പടർന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പടർന്നതിന് കാരണമെന്നാണ് സംശയിക്കുന്നത്. കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തീ പടരുന്നത് കണ്ട് നാലാം വാർഡിന് സമീപത്തു നിന്നും രോഗികളെ അതിവേഗം ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

