24.1 C
Kottayam
Friday, June 5, 2026

കേരളത്തിൽ നിന്നും വാടകയ്ക്ക് എടുക്കുന്ന കാർ തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

Must read

തിരുവനന്തപുരം: കേരളത്തിൽ നിന്നും വാടകയ്ക്ക് എടുക്കുന്ന കാർ തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിൽക്കുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. തഞ്ചാവൂർ സ്വദേശി സന്തോഷ് കുമാറിനെയാണ് പേട്ട പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും കടത്തിയ ഒരു കാറും കണ്ടെത്തി. റെന്‍ഡ് എ കാർ ബിസിനസ്സ് നടത്തുന്നവരിൽ നിന്നും കാർ വാടകയ്ക്ക് എടുക്കുന്ന സന്തോഷ്  തമിഴ്നാട്ടിലേക്ക് കടത്തും. തുടര്‍ന്ന് കാറുകള്‍ പൊളിച്ചുവിൽക്കുന്ന സംഘത്തിന് ഈ കാർ കൈമാറി പണം വാങ്ങും. 

മണിക്കൂറുകള്‍ക്കുള്ളിൽ സംഘം കാർ പൊളിച്ച് പല ഭാഗങ്ങളായി വിൽപ്പന നടത്തും. പുതിയ കാറുകളാണെങ്കിൽ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പ‍ർ വച്ച് തമിഴ്നാട്ടിൽ തന്നെ സന്തോഷ് വാടകയ്ക്ക് നൽകും. ഇതിനിടെ രഹസ്യമായി വാഹനത്തിനുള്ളിൽ ജിപിഎസ് വയ്ക്കും. വാടകയ്ക്ക് ഓടുന്ന വണ്ടിയെ സന്തോഷിന്‍റെ ഗുണ്ടകള്‍ ആക്രമിച്ച് തട്ടിയെടുത്ത് കടക്കും. വായ്പ മുടങ്ങിയതിന് പണം നൽകിയവർ തട്ടികൊണ്ടുപോയതായാണെന്ന് വാടകയ്ക്ക് എടുത്തവരെ തെറ്റിദ്ധരിപ്പികയും ചെയ്യും. തട്ടിയെടുക്കുന്ന വാഹനം മറ്റൊരു വ്യാജ നമ്പറിൽ തമിഴ്നാട്ടിലെ മറ്റൊരു ഭാഗത്തുള്ള സംഘത്തിന് കൈമാറും. 

ഇങ്ങനെ തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സന്തോഷ്. രണ്ടാഴ്ച മുമ്പ് തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയിൽ നിന്നും 10 ദിവസത്തേത്ത് വാടകയ്ക്ക് എടുത്ത കാറുമായി സന്തോഷ് മുങ്ങി. കമ്പനി ശംഖമുഖം അസി. കമ്മീഷണർ പൃഥിരാജിന് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സന്തോഷ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായത്. 

ലൈസൻസോട് കുടി വാഹനങ്ങള്‍ വാടകയ്ക്ക് നൽകുന്ന സ്ഥാപനമായതിലാണ് പൊലീസിൽ പരാതി നൽകിയത്. അനധികൃതമായി വാഹനങ്ങള്‍ വാടകയ്ക്ക് നൽകുന്ന നിരവധിപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പൊലീസിൽ പരാതി നൽകിയിട്ടില്ല. തമിഴ്നാട്ടിൽ ഹണിട്രാപ്പ് സഹിതം മൂന്ന് കേസിൽ പ്രതിയാണ് പിടിയിലായ സന്തോഷ്. സന്തോഷ് കടത്തിയ നിസാൻ കാറും പൊലിസ് കണ്ടെത്തി. പേട്ട സിഐ റിയാസ് രാജയുടെ നേതൃത്വത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week