24.6 C
Kottayam
Friday, June 5, 2026

ഞങ്ങളെ തള്ളിയ ചിലര്‍ ചിരിക്കുകയായിരുന്നു,കുട്ടികളോട് കരുണ കാണിക്കണമെന്ന് ഞങ്ങള്‍ അവരോടു കേണപേക്ഷിച്ചു; ഫലമുണ്ടായില്ല, മഹാകുംഭമേളയിലെ അനുഭവം പറഞ്ഞ് തീര്‍ത്ഥാടകര്‍

Must read

പ്രയാഗ് രാജ്: മഹാകുംഭമേളയോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചു. 25 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി സുരക്ഷാ ചുമതലയുള്ള പൊലീസ് ഓഫീസര്‍ ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ പ്രാദേശിക മാധ്യമങ്ങളില്‍ മരണവുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പാണിത്. വിശേഷദിവസമായ മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താന്‍ എത്തിയ തീര്‍ഥാടകര്‍ തിക്കി തിരക്കിയതോടെയാണ് ദുരന്തം സംഭവിച്ചത്.

സംഭവത്തിന് തൊട്ടുമുമ്പ് തീര്‍ഥാടകര്‍ ബാരിക്കേഡ് ഭേദിച്ച് കുതിച്ചതായി പൊലീസ് പറഞ്ഞു.’ ഞങ്ങള്‍ രണ്ടുബസുകളിലായി 60 പേരാണ് വന്നത്. ഞങ്ങളുടെ ഗ്രൂപ്പില്‍ 9 പേരുണ്ടായിരുന്നു, പെട്ടെന്ന് പിന്നില്‍ നിന്ന് തളളലുണ്ടായി. ഞങ്ങള്‍ കുടുങ്ങി. പലരും തിരക്കില്‍ പെട്ട് നിലത്തുവീണു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല’, കര്‍ണാടകയില്‍ നിന്ന് വന്ന സരോജിനി പിടിഐയോട് പറഞ്ഞു.

- Advertisement -

‘ഞങ്ങളെ തള്ളിയ ചിലര്‍ ചിരിക്കുകയായിരുന്നു. കുട്ടികളോട് കരുണ കാണിക്കണമെന്ന് ഞങ്ങള്‍ അവരോടു കേണപേക്ഷിച്ചു’, കുട്ടിക്ക് പരിക്കേറ്റ സ്ത്രീ പ്രാദേശിക ആശുപത്രിയില്‍ വച്ച് പറഞ്ഞു. വന്‍ആള്‍ക്കൂട്ടം തിക്കി തിരക്കാന്‍ തുടങ്ങിയതോടെ എങ്ങോട്ടും പോകാന്‍ ഇടമില്ലാതായെന്നും അവര്‍ പറഞ്ഞു.

- Advertisement -

നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ഡിഐജി കൃഷ്ണ അറിയിച്ചു. തിരക്കിനിടിയില്‍പ്പെട്ട് നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബാരിക്കേഡ് തകര്‍ന്നതാണ് അപകടത്തിനു കാരണം. 1920 എന്ന ഹെല്‍പ്ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.

അമൃതസ്‌നാനത്തിനായി പോകുന്ന തങ്ങള്‍ വളരെ വേഗം സ്‌നാനം നടത്തി മടങ്ങുമെന്നും മറ്റുളള തീര്‍ഥാടകര്‍ക്ക് വഴിയൊരുക്കുമെന്നും അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. നിരഞ്ജനി അഖാരയില്‍ നിന്നുള്ള വളരെ കുറച്ചു സാധുക്കളാണ് പുണ്യസ്‌നാനത്തിനായി എത്തുന്നതെന്ന് പഞ്ചായത്തി നിരഞ്ജനി അഖാരയിലെ ദിഗംബര്‍ നാഗ ബാബ ചിദാനന്ദ് പുരി അറിയിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു.

- Advertisement -

മൗനി അമാവാസിയിലെ അമൃത് സ്‌നാന്‍ മഹാ കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 144 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ‘ത്രിവേണി യോഗ്’ എന്നറിയപ്പെടുന്ന അപൂര്‍വ ആകാശ വിന്യാസം കൂടി സംഭവിക്കുന്നതിനാല്‍ ചടങ്ങിന് ഭക്തര്‍ക്കിടയില്‍ വലിയ ആത്മീയ പ്രാധാന്യമുണ്ട്. ഈമാസം 25 മുതല്‍ 30 വരെയുള്ള മൗനി അമാവാസി കാലത്ത് 5 കോടി ഭക്തരെയാണു പ്രതീക്ഷിക്കുന്നത്.

പൂര്‍ണ കുംഭമേള, അര്‍ധ കുംഭമേള, മാഘ കുംഭമേള,മഹാകുംഭമേള എന്നിങ്ങനെ കുംഭമേളകള്‍ പലതുണ്ട്. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഹരിദ്വാര്‍, പ്രയാഗ്രാജ്, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളിലെ നദീതീരങ്ങളിലാണ് കുംഭമേളകള്‍ നടത്താറുള്ളത്. അര്‍ധകുംഭമേള 6 വര്‍ഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്രാജിലും നടക്കും. മഹാകുംഭമേള പ്രയാഗ്രാജില്‍ മാത്രമാണ് നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week