KeralaNews

ആക്രി വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വണ്ടിക്ക് പകരം യുവാവിന് ഫുള്‍ കണ്ടീഷന്‍ ബൊലേറോ സമ്മാനിച്ച് മഹീന്ദ്ര

മഹാരാഷ്ട്ര: ആക്രി വസ്തുക്കള്‍ കൊണ്ട് വാഹനമുണ്ടാക്കിയ യുവാവിന് പുതുപുത്തന്‍ ബൊലേറോ സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ആക്രി വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വാഹനം ഓടിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹറിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. മഹീന്ദ്ര ജീപ്പിനോട് സദൃശ്യമുള്ളതായിരുന്നു ദത്താത്രേയ ലോഹർ നിർമ്മിച്ച വാഹനത്തിന്റെ മുൻവശം.

മോട്ടോര്‍ വാഹന വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഈ ചെറുവാഹന യാത്രയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച ആനന്ദ് മഹീന്ദ്ര ആ ചെറുവാഹനത്തിന് പകരമായി പുതിയ വാഹനം നല്‍കാനുള്ള സന്നദ്ധതയും വ്യക്തമാക്കിയിരുന്നു. ദത്താത്രേയ ലോഹര്‍ നിര്‍മ്മിച്ച വാഹനം മഹീന്ദ്രയുടെ വാഹന ശേഖരത്തില്‍ പ്രദര്‍ശിപ്പിക്കാമെന്നും യുവാവിന്‍റെ കഴിവിനെ അംഗീകരിച്ച് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ആനന്ദ് മഹീന്ദ്രയുമായി യുവാവ് ബന്ധപ്പെട്ടു. കഴിഞ്ഞ ദിവസമാണ് യുവാവിന് പുത്തന്‍ ബൊലേറോ മഹീന്ദ്ര സമ്മാനിച്ചത്. യുവാവ് കുടുംബ സമേതമെത്തി സമ്മാനം ഏറ്റുവാങ്ങുന്ന ദൃശ്യങ്ങളും ആനന്ദ് മഹീന്ദ്ര ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button