28.2 C
Kottayam
Friday, June 5, 2026

മഹിളാ കോൺ​ഗ്രസ് തമിഴ്‌നാട് ജനറൽ സെക്രട്ടറി എസ് വിജയധരണി പാർട്ടി വിട്ടു; ബിജെപിയിലേക്ക്‌?

Must read

ചെന്നൈ: അഖിലേന്ത്യാ മഹിളാ കോൺഗ്രസ് തമിഴ്‌നാട് ജനറൽ സെക്രട്ടറിയും നിയമസഭാ പാർട്ടി ചീഫ് വിപ്പുമായ എസ് വിജയധരണി പാർട്ടി വിട്ടു. ബിജെപി ദേശീയനേതാക്കളുമായി വിജയധരണി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി മണ്ഡലത്തിൽ ഇവർ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ വിജയധരണിയെ സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കോൺഗ്രസ് പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കാത്തതാണ് വിജയധരണി പാർട്ടി വിടാൻ കാരണമെന്ന് സൂചനകൾ ഉണ്ട്. ശനിയാഴ്ച, എഐസിസി സെൽവപെരുന്തഗൈയെ പുതിയ ടിഎൻസിസി അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. ഇതിൽ വിജയധരണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

നിരവധി തവണ വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള വിജയധരണി, മുൻ ടിഎൻസിസി മേധാവി ഇവികെഎസ് ഇളങ്കോവനെതിരെ പീഡന കുറ്റം ആരോപിച്ചിരുന്നു. തമിഴ്നാട് സ്പീക്കർ ധനപാലിനെതിരെയും ഇവർ കുറ്റം ആരോപിച്ചിരുന്നു.

കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം കോൺഗ്രസും മറ്റുള്ളവ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവയുമാണ് പ്രതിനിധീകരിക്കുന്നത്.

- Advertisement -

വിളവൻകോട് നിയോജക മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും എംഎൽഎയായ വിജയധരണി കഴിഞ്ഞയാഴ്ച നിയമസഭയുടെ സമ്മേളനത്തിൽ പങ്കെടുത്തില്ല. അഭിഭാഷക കൂടിയായ വിജയധരണി സുപ്രീം കോടതിയിൽ ഒരു കേസിന് ഹാജരാകാൻ ഡൽഹിയിലാണെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ അന്ന് അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week