ബി.ജെ.പിയുടെ കുതിരക്കച്ചവടം പൊളിഞ്ഞു,എം.എല്‍.എമാരില്‍ ഭൂരിഭാഗവും ശരദ്പവാറിനൊപ്പം,ബി.ജെ.പിയ്‌ക്കൊപ്പമുള്ളത് നാലുപേര്‍മാത്രം
മുംബൈ മഹാരാഷ്ട്ര ഭരണം കയ്യാളാനായി കേന്ദ്രം ഭരിയ്ക്കുന്ന ബി.ജെ.പിയും ഭരണഘടനാസ്ഥാപനങ്ങളും വഴിവിട്ടുപ്രവര്‍ത്തിച്ചതിന്റെ തെളിവുമായി എന്‍.സി.പി രംഗത്ത്.എന്‍.സി.പിയിലുള്ള ഭൂരിപക്ഷം എം.എല്‍.എമാരെയും അണിനിരത്തിയാണ് ബി.ജെ.പി നടത്തിയ കുതിരക്കച്ചവടം തെളിച്ചുകാട്ടിയത്.ഗവര്‍ണര്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്യിച്ച ഉപമുഖ്യമന്ത്രി അജിത്ത് പവാറിനൊപ്പം കേവലം മൂന്നു എം.എല്‍.എമാര്‍ മാത്രമാണുള്ളതെന്ന് വ്യക്തമായി.
മുബൈയിലെ വൈബി ചവാന്‍ സെന്ററില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ 50 എം.എല്‍.എമാര്‍ പങ്കെടുക്കുന്നു. 35 ലേറെ എം.എല്‍.എമാരുടെ പിന്തുണ തനിയ്ക്കുണ്ടെന്നായിരുന്നു അജിത്ത് പവാര്‍ അവകാശപ്പെട്ടത്.അജിത്തിനൊപ്പം നിലയുറപ്പിച്ചിരുന്ന മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെ ശരദ്പവാറിന്റെ യോഗത്തിനെത്തിയത് ബി.ജെ.പി നേതൃത്വത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അജിത്ത് പവാറിനെ നിയമസഭാ കക്ഷി നേതൃത്ഥാനത്തുനിന്നും മാറ്റി.ജയന്ത് പാട്ടീലാണ് പുതിയ നിയമസഭാ കക്ഷി നേതാവ്.ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനായി മഹാരാഷ്ട്രഗവര്‍ണര്‍ ഡല്‍ഹിയിലാണ് അതുകൊണ്ടുതന്നെ നിലവിലെ സംഭവവികാസങ്ങളില്‍ ഗവര്‍ണറുടെ പ്രതികരണം വ്യക്തമായിട്ടില്ല.
അതേസമയം ബി.ജെ.പിയ്ക്കാപ്പം സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിനെയും മൂന്നു എം.എല്‍.എമാരെയും തിരികെഎത്തിയ്ക്കാനുള്ള ശ്രമങ്ങളും എന്‍.സി.പി ക്യാമ്പില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തിയാല്‍ വലിയ നാണക്കേടാവും ബി.ജെ.പിയ്ക്ക് നേരിടേണ്ടി വരിക