ഭോപ്പാല്‍: കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള കോഴിക്ക് വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശും. കഴിഞ്ഞ ദിവസം തമിഴ്നാടും കേരളത്തില്‍ നിന്നുള്ള പൗള്‍ട്രി വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 10 ദിവസത്തേയ്ക്കാണ് മധ്യപ്രദേശ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ നിന്നും മറ്റ് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചിക്കന്‍ ചരക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
എന്നാല്‍ മറ്റ് തെക്കന്‍ സംസ്ഥാനങ്ങള്‍ എന്ന് പരാമര്‍ശിച്ചുവെങ്കിലും കേരളത്തിന്റെ മാത്രമാണ് പേരെടുത്ത് പറഞ്ഞത്. അതേസമയം ഇന്‍ഡോര്‍, അഗര്‍, മാല്‍വ, മന്‍ഡ്സര്‍ എന്നീ ജില്ലകളില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പക്ഷിപ്പനി സാഹചര്യം മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ വിലയിരുത്തി. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.