29.4 C
Kottayam
Friday, June 5, 2026

സിനിമ നിര്‍മ്മിക്കാന്‍ വീട് ഈട് വച്ച് വായ്പ എടുത്തു, തിരിച്ചടച്ചില്ല; നടന്‍ ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Must read

ചെന്നൈ: സിനിമ നിര്‍മിക്കാനായി കൊച്ചുമകന്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നടന്‍ ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. നടന്റെ വസതി കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. ‘ജഗജാല കില്ലാഡി’ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനായി ശിവാജി ഗണേശന്റെ മകന്‍ രാം കുമാര്‍ ഗണേശന്റെ മകന്‍ ദുഷ്യന്ത് വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് കോടതി നടപടി.

വിഷ്ണു വിശാലും നിവേദ പെതുരാജും അഭിനയിച്ച ചിത്രമാണ് ‘ജഗജാല കില്ലാഡി’. ദുഷ്യന്തിന്റേയും ഭാര്യ അഭിരാമിയുടേയും ഉടമസ്ഥതയിലുളള ഈസന്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ നിര്‍മാണത്തിനായി 3.74 കോടി രൂപ ധനഭാഗ്യം എന്റര്‍പ്രൈസസില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടച്ചില്ല എന്നായിരുന്നു പരാതി.

- Advertisement -

വിരമിച്ച ജഡ്ജി രവീന്ദ്രനെ കേസില്‍ കോടതി മധ്യസ്ഥനായി നിയമിച്ചിരുന്നു. 2024 ല്‍ സിനിമയുടെ മുഴുവന്‍ അവകാശങ്ങളും ധനഭാഗ്യം എന്റര്‍പ്രൈസസിനായിരിക്കുമെന്ന് പറഞ്ഞ് കോടതി ഉത്തരവിട്ടു. എന്നാല്‍ സിനിമയുടെ ഉടമസ്ഥാവകാശം നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടി ലേലത്തില്‍ വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധനഭാഗ്യം എന്റര്‍പ്രൈസസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

Popular this week