29.3 C
Kottayam
Monday, June 8, 2026

മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിക്കിടെ ഭക്ഷണ പാത്രത്തിന് വേണ്ടി പൊരിഞ്ഞ അടി; വീഡിയോ വൈറൽ

Must read

ഭോപ്പാല്‍: ഇന്ത്യന്‍ സംസ്ഥാനങ്ങൾ വിദേശ നിക്ഷേപം ക്ഷണിക്കുന്ന തിരക്കിലാണ്. ഓരോ സംസ്ഥാനവും വ്യത്യസ്ത ആഗോള നിക്ഷേപക ഉച്ചകോടികളുമായി മുന്നോട്ട് പോകുന്നു. കേരളത്തിലെ നിക്ഷേപക ഉച്ചകോടിക്ക് പിന്നാലെയാണ് മധ്യപ്രദേശ് തങ്ങളുടെ ആഗോള നിക്ഷേപ ഉച്ചകോടി ആരംഭിച്ചത്. ഭോപാലില്‍ വച്ച് നടക്കുന്ന നിക്ഷേപക ഉച്ചകോടി പക്ഷേ, രാജ്യത്തിന് തന്നെ നാണക്കേടായെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. അതിന് കാരണമായതാകട്ടെ ഉച്ചകോടിയുടെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനായി പ്രതിനിധികൾ നടത്തിയ അടിയും. 

സമൂഹ മാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോകൾ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഉച്ചഭക്ഷണത്തിനായെത്തിയ പ്രതിനിധികൾ ഭക്ഷണ പാത്രങ്ങൾ സ്വന്തമാക്കുന്നതിനായി തിക്കും തിരക്കും കൂട്ടുന്നതും ഇതിനിടെ പ്ലേറ്റുകൾ താഴെ വീണ് പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം. മധ്യപ്രദേശ് നിക്ഷേപ ഉച്ചകോടിയുടെ എട്ടാമത് പതിപ്പിന്‍റെ രണ്ടാം ദിവസമാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്.

- Advertisement -

വീഡിയോ വൈറലായതോടെ പരിപാടിയിൽ ഇന്ത്യയിലെ ചില മുൻനിര വ്യവസായികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നുവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. അതേസമയം ഇത്രയും പ്രധാനപ്പെട്ട പരിപാടിക്ക് ഒരു ക്രമീകരണവും ഉണ്ടായിരുന്നില്ലേയെന്ന് ചിലര്‍ ചോദിച്ചു.  പ്ലേറ്റിന് വേണ്ടി പിടിവലി നടത്തുന്നവരും ഭക്ഷണ പാത്രത്തില്‍ കൈയിട്ട് വാരുന്നവരെയും വീഡിയോയില്‍ കാണാം. 

- Advertisement -

‘എംപി നിക്ഷേപക പരിപാടിയുടെ ഉച്ചഭക്ഷണം വാങ്ങാൻ വ്യാജ ‘നിക്ഷേപകരുടെ’ തിരക്ക്, ബാർ ഫംഗ്ഷനുകളിലെ ഭക്ഷണ സ്റ്റാളുകളിൽ അഭിഭാഷകർ തിരക്കുകൂട്ടുന്നതിനെ ഇത് ഓർമ്മപ്പെടുത്തുന്നു’ ഒരു കാഴ്ചക്കാരന്‍ എഴുതി. ‘എംപി നിക്ഷേപക ഉച്ചകോടിയിൽ നഗര വിദ്വേഷം പ്രദർശിപ്പിച്ചിരിക്കുന്നു. വൈകാതെ, നേതാക്കളും പ്രവര്‍ത്തകരും കമ്മീഷന്‍റെ വിഹിതത്തിനായി പോരാടും.’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.

- Advertisement -

ഞാൻ വിവിധ ഉച്ചകോടികളിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷേ മധ്യപ്രദേശിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലെ ഈ ദൃശ്യങ്ങൾ വളരെ രസകരമാണ്… എല്ലാവരും ഉച്ചഭക്ഷണത്തിനായി പോരാടുകയാണ്’ വേറൊരു കാഴ്ചക്കാരന്‍ കുറിച്ചു. സംഗതി ഭക്ഷണത്തിന് വേണ്ടി അടി നടന്നെങ്കിലും രണ്ട് ദിസവത്തെ നിക്ഷേപക ഉച്ചകോടിയില്‍ 30.77 ലക്ഷം കോടിയുടെ റെക്കോർഡ് നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.

View this post on Instagram

A post shared by NEWS9 (@news9live)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week