കൊവിഡ് സര്‍ട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവാക്കി; കൃത്രിമം കാണിച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ഥി അറസ്റ്റില്‍

തിരുവനന്തപുരം: കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച് പരീക്ഷ എഴുതിയയാള്‍ അറസ്റ്റില്‍. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവായി കാണിച്ച് നഴ്സിങ് പരീക്ഷ എഴുതുകയായിരുന്നു. കിഴുവിലം തിട്ടയമുക്ക് പിണര്‍വിളാകം വീട്ടില്‍ പ്രജിനെ(25)യാണ് അറസ്റ്റ് ചെയ്തത്.

ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ഥിയാണ് പ്രജിന്‍. കന്റോണ്‍മെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തിരുത്തി പോസിറ്റീവാണെന്ന് കാണിച്ച് പിപിഇ കിറ്റ് ധരിച്ചാണ് പ്രജിന്‍ പരീക്ഷ എഴുതാന്‍ വന്നത്.

കഴിഞ്ഞ മാസം നടന്ന ഒന്നാംവര്‍ഷ റെഗുലര്‍ പരീക്ഷയ്ക്കാണ് സര്‍ട്ടിഫിക്കറ്റ് തിരുത്തി പ്രജിന്‍ വന്നത്. പരീക്ഷ എഴുതിയതില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കന്റോണ്‍മെന്റ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പ്രജിനെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News