FeaturedKeralaNews

സ്വർണ്ണക്കടത്തു കേസിൽ എം.എ.യൂസഫലിയുടെ പങ്കിൽ അന്വേഷണം,ഞെട്ടിയ്ക്കുന്ന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി:വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ പ്രവാസി മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്കെതിരെ അന്വേഷണം തടഞ്ഞ് ഹൈക്കോടതി. കള്ളക്കടത്തിൽ യൂസഫലിയുടെ പങ്കു കണ്ടെത്താനായി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇട്ട അന്വേഷണ ഉത്തരവിൽ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു.

എൻ.ഐ.എ,കസ്റ്റംസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ യൂസഫലിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല.ഹർജിക്കാരനായ ടി.പി.നന്ദകുമാറിൻ്റെ ആരോപണം വ്യക്തിഹത്യ നടത്താനാണ് എന്നും കോടതി വിലയിരുത്തി.. മജിസ്ട്രേറ്റ് കോടതിയുടെ അന്വേഷണ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ജസ്റ്റീസ് വി.ജി.അരുൺ വിധിയിൽ വ്യക്തമാക്കി.

സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷ് തന്റെ ജാമ്യഹർജിയിൽ കസ്റ്റംസിന് അയച്ച കത്തിൽ സ്വർണം തിരിച്ചയയ്ക്കാൻ പറയുന്നത് കെയർ ഓഫ് എം എ യൂസഫലി എന്ന വിലാസത്തിലാണ് എന്ന് ക്രൈം നന്ദകുമാർ ആരോപിച്ചിരുന്നു. ജൂലൈയിൽ ഈ ഹർജി ഫയൽ ചെയ്ത ശേഷം അഞ്ചു മാസങ്ങൾ പിന്നിട്ട ശേഷവും ഇതുവരെ ഈ കേസിൽ യുസഫ് ആലിയെ ചോദ്യം ചെയ്യുകയോ വിശദമായ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഈ വിവരം ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും നന്ദകുമാർ അന്വേഷണ ഉത്തരവ് സമ്പാദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button