24 C
Kottayam
Thursday, June 4, 2026

‘ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്നവർ’ സനാതന ധർമ്മ വക്താക്കൾക്കെതിരെ ഗോവിന്ദൻ

Must read

ഇടുക്കി  : സനാതന ധർമ്മ വക്താക്കൾക്കെതിരെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബ്രാഹ്മണൻ്റെ കുട്ടികൾ ഉണ്ടാകുന്നതാണ് അഭിമാനമെന്ന് വിശ്വസിക്കുന്ന ആളുകളാണ് സനാതന ധർമ്മത്തിന്റെ വക്താക്കളെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.

”ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നത് അഭിമാനമെന്ന് ഇവർ വിശ്വസിക്കുന്നു. അത് ബ്രാഹ്മണർക്ക് ബ്രാഹ്മണ സ്ത്രീയിൽ മക്കൾ ഉണ്ടാകുന്നതിനെ പറ്റിയല്ല’. പുറത്ത്. അത് തന്നെ മഹത്തരമെന്ന് പറയുന്ന ഒരു സംസ്കാരം. ആർഷഭാരത സംസ്കാരം. അതിന് കൊടുക്കുന്ന പേര് സനാതന ധർമ്മം. നിഴലുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ പോലും ഐത്യം. ബ്രാഹ്മണൻ പോകുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന പാവപ്പെട്ട പട്ടികജാതിക്കാരനും പട്ടിക വർഗക്കാരനും തീണ്ടലുകാരൻ. വർണമില്ലാത്തവൻ പ്രത്യേക ശബ്ദമുണ്ടാക്കി വഴിമാറി പോകുന്നവൻ.

- Advertisement -

മാറുമറക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞാൽ ഒന്നാം ദിവസം യജമാനൻമാരുടെ വീട്ടിലേക്ക് താഴ്ജാതിയിലെ ചെറുപ്പക്കാരൻ സ്ത്രീയെ കൂട്ടിപ്പോകണം. അന്ന് അവിടെ അന്തിയുറങ്ങിയിട്ട്  അവർക്ക് തോന്നുന്ന ദിവസമാണ് ഭർത്താവിന്റെ വീട്ടിലേക്ക് സ്ത്രീയെ തിരിച്ച് വിടുക. ഇതിനെയാണ് സനാതന ധർമ്മമെന്ന് നിങ്ങൾ പറഞ്ഞത്. ബ്രാഹ്മണ്യത്തിന്റെ ധർമ്മം. അത് ഈ രാജ്യത്തെ ജനങ്ങൾക്ക് എതിരായിട്ടുള്ളതാണ്”. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രസംഗത്തിലെ പരാമർശമാണ് വിവാദമായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week