27.6 C
Kottayam
Thursday, June 4, 2026

‘അപ്രതീക്ഷിത തോൽവി, സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം’; എഴുതിവായിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ എം.വി. ഗോവിന്ദൻ്റെ വാർത്താ സമ്മേളനം

Must read

തിരുവനന്തപുരം: എൽഡിഎഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടായി. ജനങ്ങളെയാകെ വിശ്വാസത്തിൽ എടുത്ത് തിരിച്ചടി പരിശോധിക്കും. മുൻ തിരഞ്ഞെടുപ്പുകളിൽ തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്. എല്ലാ സഖാക്കളെയും കേൾക്കും. പ്രാഥമികമായ പരിശോധനയാണ് ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തിയതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

വാർത്താ സമ്മേളനം പെട്ടെന്ന് തന്നെ അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി. മാധ്യമങ്ങളുടേ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. എഴുതിക്കൊണ്ടു വന്ന കുറിപ്പ് വായിച്ച ശേഷം മടങ്ങുകയായിരുന്നു. ബാക്കി കാര്യങ്ങൾ പിന്നീട് കാര്യം പറയാമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് എൽഡിഎഫിന് ഉണ്ടായത്. സംഘടനാപരവും രാഷ്ട്രീപരവുമായ പ്രശ്നങ്ങൾ, പാർട്ടിക്കെതിരായി വന്ന വിവിധ തരത്തിലുള്ള പ്രചാര വേലകളും പരാജയത്തിനിടയായിട്ടുണ്ട് എന്ന് പാർട്ടി പ്രാഥമികമായി കാണുന്നു. ഇത് സംബന്ധിച്ച്, പാർട്ടിയുടെ പ്രവർത്തകരേയും പാർട്ടി ഘടകങ്ങളേയും എൽഡിഎഫിലെ ഘടകകക്ഷികളേയും ജനങ്ങളേയും വിശ്വാസത്തിലെടുക്കുകയും അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും തിരിച്ചടിയെക്കുറിച്ചുള്ള പാർട്ടിയുടെ പരിശോധനയും നിലപാടുകളും.

തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 37.6 ശതമാനം വോട്ട് ആണ് ലഭിച്ചത്. താരതമ്യേന ഇത് കുറഞ്ഞ വോട്ട് ആണ്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 2019-ൽ 35.1 ശതമാനവും 2024ൽ 33.35 ശതമാനം വോട്ടുകളുമാണ് എൽഡിഎഫിന് ലഭിച്ചത്. ആ സന്ദർഭത്തിൽ തിരിച്ചടിയുടെ പാഠം പഠിക്കുകയും ജനങ്ങൾക്ക് ബോധ്യമാകും വിധത്തിൽ തിരുത്തലുകൾ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിൽ ഉള്ളത്. വിലയിരുത്തലുകൾ സത്യസന്ധമായിരിക്കും. അത് സംബന്ധിച്ച് വളരെ ഏറെ പ്രാധാന്യത്തോടെ മേയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർത്ത്, സഖാക്കൾക്ക് പറയാനുള്ളത് കേൾക്കാനും മുകളിലേക്ക് എടുക്കാനും സാധിക്കണമെന്ന് പാർട്ടി ആലോചിച്ചിട്ടുണ്ട്.

- Advertisement -

പ്രാഥമികമായ പരിശോധന മാത്രമാണ് ഇന്നത്തെ സെക്രട്ടേറിയറ്റിൽ നടന്നത്. പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കണം എന്നാണ് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായം. എല്ലാ ഏരിയാ കമ്മിറ്റികളും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ കേൾക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തുകൊണ്ട് എല്ലാ ലോക്കൽ കമ്മിറ്റികളും ചേരാൻ തീരുമാനമെടുത്തിട്ടുണ്ട്. ഏരിയാ കമ്മിറ്റികൾ പങ്കെടുത്തുകൊണ്ട് ബ്രാഞ്ച് കമ്മിറ്റികളും ചേർന്ന് അവർക്ക് പറയാനുള്ളത് കേൾക്കണമെന്നും തീരുമാനമെടുത്തിട്ടുണ്ട്. തുടർന്ന് തിരഞ്ഞെടുപ്പ് വിശകലനം തയ്യാറാക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി താഴേത്തട്ടിലേക്ക് നൽകില്ല. അവരെ കൂടി കേട്ട ശേഷം കൃത്യമായ വിശകലനം തയ്യാറാക്കണം.

- Advertisement -

അഞ്ച് വർഷം കഴിയുമ്പോൾ ഭരണം മാറിവരുന്ന സംസ്ഥാനമാണ് കേരളം. അത് മാറ്റിക്കുറിച്ച് പത്ത് വർഷം തുടർച്ചയായി ഇടതുപക്ഷം ഭരണത്തിലായി. ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരുന്ന മുന്നണിയാണെന്ന കാര്യത്തിൽ സംശയമില്ല. അതിനുതകുന്ന തരത്തിലുള്ള തിരുത്തലുകൾ പാർട്ടി സ്വീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week